ചങ്ങമ്പുഴ കൃഷ്ണപിള്ള
1911 ഒക്ടോബര്‍ 11-ന് ഇടപ്പള്ളിയില്‍ ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മിലിട്ടറി അക്കൗണ്ട്‌സ് വിഭാഗത്തില്‍ കുറച്ചുകാലം ക്ലാര്‍ക്കായിരുന്നു. തുടര്‍ന്ന് മംഗളോദയത്തില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ: ശ്രീദേവി. രമണന്‍, ബാഷ്പാഞ്ജലി, സങ്കല്പകാന്തി, സ്​പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, നീറുന്ന തീച്ചൂള, ഓണപ്പൂക്കള്‍, ലീലാങ്കണം, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ, യവനിക (കവിതകള്‍), കളിത്തോഴി (നോവല്‍), സാഹിത്യ ചിന്തകള്‍ (പുരോഗമന സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി), തുടിക്കുന്ന താളുകള്‍, പൂനിലാവില്‍ (ഗദ്യം), സമ്പൂര്‍ണ പദ്യകൃതികള്‍ തുടങ്ങി 57 കൃതികള്‍. 1948-ല്‍ ജൂണ്‍ 17-ന് അന്തരിച്ചു.