സെബിന്‍ എസ്. കൊട്ടാരം
മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. സെബാസ്റ്റിയന്‍ കൊട്ടാരത്തിന്റെയും റാണി എസ്. കൊട്ടാരത്തിന്റെയും മകന്‍. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വ്യക്തിത്വ വികസന പരിശീലനരംഗത്ത് സജീവ സാന്നിധ്യം. കേരളത്തിനു പുറമെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ വിദേശരാജ്യങ്ങളിലും പ്രഭാഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട രണ്ടു യുവാക്കളുടെ ജീവന്‍ രക്ഷിച്ചതിന് 2000-ല്‍ ധീരതയ്ക്കുള്ള ഭാരതത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ 'ജീവന്‍ രക്ഷാപഥക്' നല്കി രാഷ്ട്രം ആദരിച്ചു. കോളേജ് വിദ്യാര്‍ഥിയായിരിക്കെ ക്യാംപസ്സുകളില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയറിനുള്ള ബെസ്റ്റ് വോളന്റിയര്‍ അവാര്‍ഡ് 1998 -ല്‍ ലഭിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി എഴുനൂറിലധികം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്. ജീവിതവിജയ മന്ത്രങ്ങള്‍, ജീവിതത്തിലെ തോല്‌വികളെ എങ്ങനെ വിജയങ്ങളാക്കാം, ദാമ്പത്യജീവിതം വിജയകരമാക്കാന്‍, അരുത് ഇവ ചെയ്യരുത്, ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം, മനോഭാവങ്ങളെ മാറ്റൂ; ജീവിതവിജയം നേടാം, യൂറോപ്യന്‍ ഫ്രേയിംസ്, കരിയറില്‍ വിജയിക്കാം എന്നിവയാണ് ഇതര കൃതികള്‍. ഭാര്യ: മിറ്റി എസ്. കൊട്ടാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. മകള്‍ ദിയ എസ്. കൊട്ടാരം, മകന്‍ ഷോണ്‍ എസ്. കൊട്ടാരം. ഇപ്പോള്‍ മലയാള മനോരമ ദിനപ്പത്രത്തിന്റെ കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്റാണ്. വിലാസം: കൊട്ടാരം വീട്, മലകുന്നം പി.ഒ. കോട്ടയം. ഇ. മെയില്‍: sskottaram@gmail.com

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍