ആദില എ. കബീര്‍
1995 ഏപ്രില്‍ 16 ന് ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ പുന്നപ്രയില്‍ ജനനം. പുന്നപ്ര യു.പി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. 2011-ല്‍ പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍നിന്നും എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടി 10-ാം ക്ലാസ്സില്‍ വിജയിച്ചു. ഇപ്പോള്‍ ആലപ്പുഴ ടി.ഡി.എച്ച്. എസ്. എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ജില്ലാ കലോത്സവങ്ങളില്‍ മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങള്‍ക്കും കവിതാരചനയ്ക്കും പല തവണ സമ്മാനാര്‍ഹയായിട്ടുണ്ട്. 2011-ല്‍ കേരളാ ദ്രാവിഡ ഫോക്‌ലോര്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ യുവപ്രതിഭാ പുരസ്‌കാരം ലഭിച്ചു. പുന്നപ്ര ഗവ. ജെ. ബി. സ്‌കൂള്‍ അധ്യാപകന്‍ മാക്കിയില്‍ എം. എം. അഹമ്മദ് കബീറിന്റെയും പുന്നപ്ര യു.പി. സ്‌കൂള്‍ അധ്യാപിക എ. റോഷ്‌നയുടെയും മകളാണ്. സഹോദരി ഹാലിഫ എ. കബീര്‍. വിലാസം: ആദില എ. കബീര്‍, മാക്കിയില്‍, പുന്നപ്ര പി.ഒ., ആലപ്പുഴ-688 004
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍