അനുപമ നിരഞ്ജന
കന്നട സാഹിത്യത്തിലെ ശ്രദ്ധേയ നോവലിസ്റ്റ്. പ്രമുഖ സാഹിത്യകാരന്‍ നിരഞ്ജനയുടെ പത്‌നി. വൈദ്യപഠനത്തിനുശേഷം ധാര്‍വാസയില്‍ പ്രാക്ടീസ് ചെയ്തു. മാര്‍ക്‌സിയന്‍ ചിന്തകളുടെയും സ്ത്രീ വിമോചനത്തിന്റെയും സ്വാധീനത്തില്‍ ധാരാളം കഥകളും നോവലുകളുമെഴുതി. ദേവറുബറലില്ല, സൂര്യപാന, ഹിമദഹൂ, ചിത്തമോഹന, മാധവി, മുക്തിചിത്ര, ആള, കൊളചെ കൊംപെ ദാനിഗളു, ഘോഷ, സീതെയൊഡനെ സല്ലാപ, വിന്നി മണ്ഡേലാഗെ, ഹിതൈഷിണി എന്നിവ പ്രധാന കൃതികള്‍. മൂലമുഖി (വേരു തേടുന്നവള്‍) ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്.1991 ല്‍ അന്തരിച്ചു. മക്കള്‍ : സീമന്തിനി, തേജസ്വിനി
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍