പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍
മലയാളത്തിലെ മുതിര്‍ന്ന തലമുറയിലെ പ്രമുഖ സാഹിത്യവിമര്‍ശകന്‍. ഉപന്യാസകാരന്‍, വാഗ്മി, അധ്യാപകന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവയ്ക്കു പുറമെ നടനും നാടക ചിന്തകനും സംഗീതജ്ഞനും. 1919ല്‍ ഓച്ചിറയില്‍ ജനിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ വിദ്യാഭ്യാസം. തലശ്ശേരി ബ്രണ്ണന്‍, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ്, കോഴിക്കോട് സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രൊഫസറായും വകുപ്പധ്യക്ഷനായും പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ചെയര്‍മാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, ഗ്രന്ഥാലോകത്തിന്റെ പത്രാധിപര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1951ല്‍ പ്രഥമകൃതി ആധുനിക സാഹിത്യം പുറത്തുവന്നു. ഗുപ്തന്‍നായരുടെ ലേഖനങ്ങള്‍, സമാലോചന, ക്രാന്തദര്‍ശികള്‍, സൃഷ്ടിയും സ്രഷ്ടാവും, ടാഗോര്‍, അസ്ഥിയുടെ പൂക്കള്‍, ചങ്ങമ്പുഴ: കവിയും കവിതയും, മനസാ സ്മരാമി, വിവേകാനന്ദ സൂക്തങ്ങള്‍, കാവ്യസ്വരൂപം, തിരയും ചുഴിയും, പുനരാലോചന, നവമാലിക, ഇസങ്ങള്‍ക്കപ്പുറം, മോളിയേര്‍ നാടകങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍, പുത്തേഴന്‍, വയലാര്‍, ജി., ലളിതാംബിക അന്തര്‍ജനം, വള്ളത്തോള്‍, എം.പി. പോള്‍, സി.വി. രാമന്‍പിള്ള എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ ഇവ ലഭിച്ചു. 2006 ഫിബ്രവരി 6ന് അന്തരിച്ചു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍