മുഹമ്മദ് കെ.ടി.
1929ല്‍ മഞ്ചേരിയില്‍ ജനനം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തിരുന്നു. ഭകണ്ണുകള്‍' എന്ന ചെറുകഥ മാതൃഭൂമി നടത്തിയ അന്താരാഷ്ട്ര കഥാമത്സരത്തില്‍ ഒന്നാംസമ്മാനം നേടി. പന്ത്രണ്ടാം വയസ്സില്‍ ഭവെളിച്ചം വിളക്കന്വേഷിക്കുന്നു' എന്ന ആദ്യ നാടകമെഴുതി. നാല്പതോളം നാടകങ്ങളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും അരഡസനിലേറെ ചലച്ചിത്ര കഥാ തിരക്കഥകളും കെ.ടി.യുടേതായുണ്ട്. കേന്ദ്രസംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, മദിരാശി ഗവണ്‍മെന്റ്, പി.ജെ.ഫൗണ്ടേഷന്‍, പുഷ്പശ്രീ, കേന്ദ്രഗവണ്‍മെന്റിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍, എന്‍.കൃഷ്ണപിള്ള അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് ഇവയും നേടിയിട്ടുണ്ട്. രണ്ടുതവണ കേന്ദ്ര ദേശീയോദ്ഗ്രഥന അവാര്‍ഡുകള്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി അംഗം, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇത് ഭൂമിയാണ്, കറവറ്റ പശു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കാഫര്‍, ഉറങ്ങാന്‍ വൈകിയ രാത്രികള്‍, ചുവന്ന ഘടികാരം, രാത്രിവണ്ടികള്‍, സൃഷ്ടി, സ്ഥിതി, സംഹാരം, സൂത്രധാരന്‍, സമന്വയം, സ്വന്തം ലേഖകന്‍, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം ഇവ പ്രശസ്ത നാടകങ്ങളാണ്. മാംസപുഷ്പങ്ങള്‍, കാറ്റ് ഇവ നോവലുകളും ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം, കളിയും കാര്യവും ചെറുകഥാ സമാഹാരങ്ങളുമാണ്. വിലാസം: ഭസുരഭില', പുതിയങ്ങാടി, കോഴിക്കോട്673 021.
2008ല്‍ അന്തരിച്ചു
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍