യൂസഫലി കേച്ചേരി
പ്രശസ്ത കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍. 1934ല്‍ ജനിച്ചു. അഭിഭാഷകനായി രുന്നു. പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. അഞ്ചു കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ആലില, നാദബ്രഹ്മം, മുഖപടമില്ലാതെ, അമൃത് എന്നിവയാണ് പ്രശസ്ത കാവ്യകൃതികള്‍. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.