രാഘവവാരിയര്‍ എം.ആര്‍. ഡോ.
കേരളത്തിലെ പ്രമുഖ ചരിത്രപണ്ഡിതന്‍. എപ്പിഗ്രാഫിസ്റ്റ്, കവി, നിരൂപകന്‍. രാജന്‍ ഗുരുക്കളുമായി ചേര്‍ന്നെഴുതിയ കേരളചരിത്രം ശ്രദ്ധേയകൃതി. 1936 ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. അശോകന്റെ ധര്‍മ്മശാസനങ്ങള്‍, വടക്കന്‍ പാട്ടുകളുടെ പണിയാല, അടിവേരുകള്‍, കേരളീയതചരിത്രമാനങ്ങള്‍, ചരിത്രത്തിലെ ഇന്ത്യ എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : കെ.വി. ശാരദ.