രാജശേഖരന്‍ സി.പി.
നാടകകൃത്ത്, അധ്യാപകന്‍, പ്രക്ഷേപകന്‍, ആകാശവാണി ദൂരദര്‍ശന്‍ ഡയറക്ടര്‍, സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. വിവിധ യൂണിവേഴ്‌സിറ്റി മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സ്‌റ്റേര്‍ണല്‍ എക്‌സാമിനര്‍, വിസിറ്റിംഗ് പ്രൊഫസര്‍, യു.ജി.സി. യുടെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍, സാഹിത്യ അക്കാദമി മെമ്പര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മംഗലാപുരം റേഡിയോ നിലയം ഡയറക്ടര്‍. മൂന്നു വയസ്സന്മാര്‍, യാത്രയിലെ യാത്ര, അരുതരുത്, സ്ത്രീ എന്ന സ്ത്രീ, ഉള്‍ക്കാഴ്ച, കെ.എ. കൊടുങ്ങല്ലൂര്‍, വീക്ഷണങ്ങള്‍ വിചിന്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തിലാദ്യമായി വൃദ്ധന്മാരുടെ വേദനകളും തീവ്രാനു
ഭവങ്ങളും അവതരിപ്പിച്ച് നാടകമെഴുതി. സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, ദൂരദര്‍ശന്‍ അവാര്‍ഡ്, ആകാശവാണിയുടെ ദേശീയ പുരസ്‌കാരങ്ങള്‍, ആവാസ് അവാര്‍ഡ്, പബ്ലിക്ക് സര്‍വീസ് ബ്രോഡ് കാസ്റ്റിംഗ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശൈലജാനായര്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍