ശശിധരന്‍ എന്‍.
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരില്‍ ജനനം. നാടകകൃത്ത്, സാഹിത്യനിരൂപകന്‍, തിരക്കഥാകൃത്ത്. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, ഉടമ്പടിക്കാലം, കേളു, ഹിംസാടനം, അടുക്കള, പച്ചപ്ലാവില, ഒരു ചാണ്‍ വയര്‍, ജീവചരിത്രം, ജാതിഭേദം എന്നിവ പ്രധാന നാടകങ്ങള്‍. കഥ കാലംപോലെ, വാക്കില്‍ പാകപ്പെടുത്തിയെടുത്ത ചരിത്രം (പഠനം), കുട്ടികളുടെ വീട് (കുട്ടികളുടെ നാടകം), മെതിയടി, മഷി, ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല (ലേഖനസമാഹാരം), നെയ്ത്തുകാരന്‍ (തിരക്കഥ) എന്നീ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകരചനയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, ചെറുകാട്
അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍. വിലാസം: കൈലാസം, കാവുംഭാഗം, തലശ്ശേരി-10 ഇ-മെയില്‍: methiyadi@gmail.com