സത്യന്‍ അന്തിക്കാട്‌
മലയാള ചലച്ചിത്രകാരന്മാരില്‍ പ്രമുഖന്‍. 1954ല്‍ തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്ട് എം.വി.കൃഷ്ണന്റെയും എ.കെ.കല്യാണിയുടെയും മകനായി ജനിച്ചു. ഗാനരചയിതാവായാണ് സിനിമയിലേക്കു വന്നത്. ലൗ ലെറ്റര്‍ ആയിരുന്നു ചിത്രം. ഭകുറുക്കന്റെ കല്യാണ'മാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ടി.പി.ബാലഗോപാലന്‍ എം.എ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, കുടുംബപുരാണം, പൊന്‍മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സസ്‌നേഹം, സന്ദേശം, മഴവില്‍ക്കാവടി, ഗോളാന്തരവാര്‍ത്തകള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍വക, അച്ചുവിന്റെ അമ്മ, രസതന്ത്രം, തുടങ്ങി നാല്‍പ്പത്തഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്ക് മികച്ച ഭാഷാചിത്രത്തിനുള്ള ദേശീയ അവാര്‍ഡും, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ക്കും അച്ചുവിന്റെ അമ്മയ്ക്കും സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഭാര്യ നിമ്മി. മക്കള്‍: അരുണ്‍, അനൂപ്, അഖില്‍.