സുജനപാല്‍ എ.
അഭിഭാഷകന്‍, എഴുത്തുകാരന്‍, കോണ്‍ഗ്രസ്സ് നേതാവ്. നിയമസഭാ സാമാജികനും മന്ത്രിയുമായിരുന്നു. സോവിയറ്റ് യൂണിയന്‍, ജര്‍മനി, ഈജിപ്ത്, ഇറ്റലി, ശ്രീലങ്ക തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. പൊരുതുന്ന പലസ്തീന്‍, യുദ്ധസ്മരണകളിലൂടെ ഒരുയാത്ര, ബര്‍ലിന്‍ മതിലുകള്‍, കറുത്ത ബ്രിട്ടണ്‍, ചുവപ്പുമങ്ങുന്ന ചൈനയില്‍, മൈക്കലാഞ്ജലോ: ആത്മീയതയുടെ വര്‍ണവസന്തം, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, നെഹ്‌റുവും നെഹ്‌റുയിസവും(എഡിറ്റര്‍), മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്. വിലാസം: ഭഗോപാലപുരം', കുതിരവട്ടം. പി.ഒ., കോഴിക്കോട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍