സുമംഗല
ബാലസാഹിത്യകാരി. 1934ല്‍ ഒളപ്പമണ്ണ മനയില്‍ ജനിച്ചു. കേരള കലാമണ്ഡലത്തിന്റെ 60 വര്‍ഷത്തെ ചരിത്രം രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി അന്‍പതോളം പുസ്തകങ്ങളെഴുതി. 22 വര്‍ഷം കേരള കലാമണ്ഡലത്തില്‍ പബ്ലിസിറ്റി ഓഫീസറായിരുന്നു. പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പ്പായസം, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരു കുരങ്ങന്‍കഥ, ഒരുകൂട പഴങ്ങള്‍, കുറിഞ്ഞിയും കൂട്ടുകാരും, മഞ്ചാടിക്കുരു, ഈ കഥ കേട്ടിട്ടുണ്ടോ, കഥകളതിസാദരം, കഥകള്‍ ഇനിയുമിനിയും, പച്ചമലയാളം നിഘണ്ടു രണ്ടുഭാഗം തുടങ്ങിയവ പ്രധാന കൃതികള്‍. സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സാമൂഹ്യക്ഷേമവകുപ്പിന്റെ അവാര്‍ഡ്, തൃശൂര്‍ റോട്ടറി ക്ലബ് അവാര്‍ഡ്, എ.പി.പി. നമ്പൂതിരി അവാര്‍ഡ്, ബാലസാഹിത്യഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേക പുരസ്‌കാരം ഇവ നേടിയിട്ടുണ്ട്. ഭര്‍ത്താവ്: ദേശമംഗലം അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്. മക്കള്‍: ഉഷ, നാരായണന്‍, അഷ്ടമൂര്‍ത്തി. വിലാസം: ദേശമംഗലം മന, ഓട്ടുപാറ, വടക്കാഞ്ചേരി 680 590.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍