ഹരികിഷോര്‍ എസ്. ഐ.എ.എസ്.
1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് ലക്ചററായി ജോലിചെയ്തു. 2007-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്സില്‍ കേരള കേഡറില്‍ നിയമനം. ഇപ്പോള്‍ കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍ (പയ്യന്നൂര്‍ കോളേജില്‍ സംസ്‌കൃതവിഭാഗം തലവന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സര്‍വീസില്‍നിന്നും വിരമിച്ചശേഷം പിറവത്തിനടുത്ത് വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായും ജോലി നോക്കി). മാതാവ്: പി.കെ. സരള (കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപിക). സഹോദരന്‍: ഡോ. ശ്രീകിരണ്‍. എസ് (കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍). വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301. ഫോണ്‍-0497 2861922,
ഇ-മെയില്‍-harikishore.s@gmail.com.