Book Name Price -  
Total :  
ഗാന്ധിപ്പുസ്തകങ്ങള്‍
ബാലസാഹിത്യം
ഭാഷ :മലയാളം
ISBN : 978-81-8265-200-1
Edition : 1
Publisher : Mathrubhumi
Price : 1250
book enqury
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിയുടെ ജീവിതവും ദര്‍ശനവും ആഴത്തിലറിയാന്‍ ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍

എന്റെ സത്യാന്വേഷണ പരീക്ഷകള്‍
മഹാത്മാഗാന്ധി
ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വിശേഷിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ മലയാളപരിഭാഷ. ഗാന്ധിജിയുടെ ആത്മകഥയുടെ മലയാളത്തില്‍ ആദ്യത്തെ പരിഭാഷ കൂടിയാണിത്.
ഓരോ ഭാരതീയനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

കൈയുംകണക്കുമില്ലാത്തത്ര, എഴുതിക്കൂട്ടുകയും പറഞ്ഞുനടക്കുകയും ചെയ്ത അപൂര്‍വമഹത്ത്വമാര്‍ന്ന ആശയസംവേദകനാണ് ഗാന്ധിജി. ഗാന്ധിജിയുടെ രചനകള്‍ക്കിടയില്‍ ഏറ്റവും മികവാര്‍ന്നതും വലുതും ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ- ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തിഭാഷയില്‍ സത്യ കേ ഗോഥ് എന്നാണ് സ്വന്തം ജീവചരിത്രത്തിന് ഗാന്ധിജി കൊടുത്ത പേര്. ഇംഗ്ലീഷില്‍ 'ഓട്ടോബയോഗ്രഫി' എന്ന് എടുത്തുപറഞ്ഞിരിക്കുന്നു. അതിന്റെ വിശദീകരണമായിട്ടാണ് 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്ന ഉപസംജ്ഞ നല്കിക്കാണുന്നത്.

മഹാത്മാവിന്റെ ആത്മകഥ നേരത്തേ ഗുജറാത്തിയിലും ഇംഗ്ലീഷിലും വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ അത് എത്തുവാന്‍ 1955 വരെ നാം കാത്തിരിക്കേണ്ടിവന്നു. ഹിന്ദ് സ്വരാജ് തുടങ്ങി ചുരുക്കം കൃതികള്‍ ഇതിനുമുമ്പ് ലഭ്യമായിരുന്നെങ്കിലും ഗാന്ധിജിയിലേക്ക് കേരളീയരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വളരെ സഹായിച്ചത് കെ. മാധവനാര്‍ തര്‍ജമ ചെയ്ത് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച എന്റെ സത്യാന്വേഷണപരീക്ഷകള്‍ എന്ന വിവര്‍ത്തനമാണ്.- അവതാരികയില്‍ സുകുമാര്‍ അഴീക്കോട്
പരിഭാഷ:കെ. മാധവനാര്‍
അവതാരിക: സുകുമാര്‍ അഴീക്കോട്
200 രൂപ.

ആരോഗ്യദര്‍ശനം
മഹാത്മാഗാന്ധി
വായു, ജലം, വ്യായാമം, ആഹാരക്രമം, ലൈംഗികത, ഗര്‍ഭാവസ്ഥ, ശിശുപരിപാലനം തുടങ്ങിയവയെക്കുറിച്ച് ഗാന്ധിജിയുടെ മൗലികചിന്തകളും ബോധനങ്ങളും; ഒപ്പം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ലളിതമായ ചില ചികിത്സാപദ്ധതികളും.
മൂന്നാം പതിപ്പ്.
75 രൂപ.

വിദ്യാഭ്യാസം
മഹാത്മാഗാന്ധി
മഹാത്മഗാന്ധിയുടെ കൃതികളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ ഈ കുറിപ്പുകള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ ദര്‍ശനം ലളിതമായി ഗ്രഹിക്കാന്‍ സഹായിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തും പ്രസക്തമായ ഗാന്ധിയന്‍ ചിന്തകള്‍ .
പരിഭാഷ: ഒ.എം.അനുജന്‍
250 രൂപ

ഗാന്ധിപാദങ്ങളില്‍
ഡോ.രാജേന്ദ്രപ്രസാദ്
മഹാത്മാഗാന്ധിയുടെ ഐതിഹാസികജീവിതത്തെയും ദര്‍ശനങ്ങളെയും സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്തുന്ന ഡോ.രാജേന്ദ്രപ്രസാദിന്റെ ശ്രദ്ധേയരചന.
രണ്ടാം പതിപ്പ്
300 രൂപ.

ഗാന്ധിയുടെ ജീവിതദര്‍ശനം
കെ. അരവിന്ദാക്ഷന്‍
ഗാന്ധി ചിന്തകള്‍ ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്‍ത്തിയ മാനവദര്‍ശനം. സഹനവും ത്യാഗവുമായിരുന്നു ആ ദര്‍ശനത്തിന്റെ ഭാഷ.പ്രശസ്ത ഗാന്ധിയന്‍ പണ്ഡിതനായ കെ. അരവിന്ദാക്ഷന്‍ രചിച്ച ഗാന്ധിജിയുടെ ജീവിതദര്‍ശനം ഗാന്ധിദര്‍ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം. എം.ടി. വാസുദേവന്‍ നായരുടെ മുഖമൊഴിയുമുണ്ട്.
125 രൂപ.

പത്രപ്രവര്‍ത്തകനായ ഗാന്ധിജി
എബി.പി.ജോയി
മാധ്യമരംഗത്തെ വിദ്യാര്‍ഥികള്‍ക്കൊരു മാര്‍ഗരേഖ.
'മണ്‍മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ ഗാന്ധിജിക്കും സ്ഥാനമുണ്ട്. ഇന്ത്യന്‍ ഒപീനിയന്‍ , നവജീവന്‍ , യങ് ഇന്ത്യ, ഹരിജന്‍ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള്‍. ജീവിതത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്ത മാധ്യമമൂല്യങ്ങള്‍ ഇന്നും പ്രസക്തം. ആധുനിക മാധ്യമപഠനങ്ങളുടെ വെളിച്ചത്തില്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനപരീക്ഷണങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥമാണിത്.'- ഡോ.സൊബാസ്റ്റിയന്‍ പോള്‍
75 രൂപ.

ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്
കെ.രാധാകൃഷ്ണന്‍
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്കായി. ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ഈ പുസ്തകം കുട്ടികളെ ഇരുത്തിവായിപ്പിക്കുക തന്നെ ചെയ്യും.
100 രൂപ

ഗാന്ധിമാര്‍ഗ്ഗം
ആചാര്യ കൃപാലിനി
മഹാത്മാഗാന്ധിയുടെ കര്‍മമാര്‍ഗത്തെക്കുറിച്ചും ആശയസംഹിതകളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
പരിഭാഷ: മുട്ടുങ്ങല്‍ കുമാരന്‍
മൂന്നാം പതിപ്പ്
125 രൂപ.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS