Book Name Price -  
Total :  
അഷിതയുടെ കത്തുകള്‍
സ്മരണകള്‍
ഭാഷ :മലയാളം
ISBN : 9788182673816
Publisher : Mathrubhumi
In Stock : 18  Nos.
Price : 170
എന്തോ, അഷിതയെക്കുറിച്ചെഴുതുമ്പോള്‍ എനിക്ക് ലോകം ഒരു തണുതണുത്ത മഴനനവിലലിയുന്നതുപോലെ തോന്നും, സ്‌നേഹംതന്നെ സ്‌നേഹത്താലെഴുതുമ്പോഴാണ് മഴ ഉണ്ടാകുന്നത്. മഴ ഒരിലയെ ചുംബിക്കുന്നതുപോലെ.
- പ്രിയ എ.എസ്.

കഥാകാരിയായ അഷിത സ്വന്തം നേര്‍ക്കു പിടിച്ച കണ്ണാടിയാണ് ഈ കത്തുകള്‍, ഹൃദയത്തെ തൊട്ടുവിളിക്കുന്ന ഇവയില്‍ മഴയും വെയിലും ചൂടുമുണ്ട്; ആരുടെയോ അദൃശ്യ സാന്നിധ്യമുണ്ട്. നടന്നുപോയ കാലടിപ്പാടുകളുണ്ട്. ഇവയില്‍ ഇലകൊഴിയുകയും തളിര്‍ക്കുകയും ചെയ്യുന്നു. കടലും ആകാശവും നക്ഷത്രങ്ങളുമുണ്ട്. ചൂടിനകത്ത് ഒളിച്ചിരിക്കുന്ന മഴയും കാറ്റുമുണ്ട്. അഷിതയുടെ പരിഭ്രമങ്ങളും ഒറ്റപ്പെടലും നോവും കണ്ണീരും വിടര്‍ന്ന ചിരിയുമെല്ലാം ഈ കണ്ണാടിയില്‍ പ്രതിബിംബിക്കുന്നതു കാണാം.

ഹൃദയത്തിന്റെ വാക്കുകളാല്‍ സ്‌നേഹത്തിന്റെ ഭാഷയാല്‍ ലോകത്തെ ചുംബിക്കുന്ന നീലാക്ഷരശലഭങ്ങള്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS