Book Name Price -  
Total :  
Secretariat Assistant Fact File
Reference
Language :English
ISBN : 978-81-8266-340-1
page : 644
Publisher : Mathrubhumi
Price : 300
book enqury
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്്ക്കും പി.എസ്.സി യുടെ മറ്റ് ബിരുദതല പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്ത തയ്യാറാക്കിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മുന്‍സിപ്പല്‍, ബ്ലോക്ക് സെക്രട്ടറി ഫാക്ട് ഫയല്‍ പുറത്തിറങ്ങിയിരിക്കുന്നു.
ബിരുദതല പരീക്ഷകളില്‍ പി.എസ്.സി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള സിലബസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കുപുറമെ പൊതുവിജ്ഞാനത്തിലെ ഇതരമേഖലകള്‍ കൂടി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളനവോത്ഥാനം, സാമൂഹ്യ സംസ്‌കാരിക മേഖല, ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ സാമ്പത്തികരംഗം, ഭൂമി ശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കണക്ക്, മാനസിക ശേഷി പരിശോധന, ഇംഗ്ലീഷ് എന്നിവ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള പഠനക്കുറിപ്പുകളും, മാതൃകാ ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അടങ്ങിയ സമകാലിക വിഭാഗവമാണ് പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണം. മുന്‍സിപ്പല്‍, ബ്ലോക്ക് പരീക്ഷക്ക് തയ്യാറെടുക്കാനും ഫാക്ട് ഫയല്‍ ഉപയോഗപ്രദമാണ്. 8000 മാതൃകാചോദ്യങ്ങള്‍ക്കുപുറമെ പി.എസ്.സി കഴിഞ്ഞതവണ നടത്തിയ ബിരുദതലപരീക്ഷകളുള്‍പ്പെടെ 12 സോള്‍വ്ഡ് ചോദ്യപേപ്പറുകളും അഞ്ച് സെറ്റ് മാതൃകാപരീക്ഷ പേപ്പറുകളും നല്‍കിയിട്ടുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS