Book Name Price -  
Total :  
മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2016 - മലയാളം
റഫറന്‍സ്
ഭാഷ :മലയാളം
ISBN : 9788182665774
page : 836
Publisher : Mathrubhumi
Price : 140
book enqury
പൊതുവിജ്ഞാനത്തിലെ പുതുചലനങ്ങളുമായി മാതൃഭൂമി മലയാളം ഇയര്‍ബുക്ക് പുറത്തിങ്ങി

പൊതുവിജ്ഞാന മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളുമായി 2016 ലെ മാതൃഭൂമി മലയാളം ഇയര്‍ബുക്ക് പുറത്തിറങ്ങി. അറിവിന്റെ വേറിട്ട വഴികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ആനുകാലിക വിജ്ഞാനങ്ങളുടെ അവലോകനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം മത്സരപ്പരീക്ഷകള്‍ക്കും പൊതുവായനക്കും ഒരു മുതല്‍ക്കൂട്ടാവും.
സാമൂഹിക വികസനപദ്ധതികള്‍, നവോത്ഥാനം, ഭരണഘടന, ചരിത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങി പി. എസ്. സി സിലബസിലെ പൊതുവിജ്ഞാന മേഖല സമ്പൂര്‍ണമായി അവതരിപ്പിക്കുന്നതിനൊപ്പം പി.എസ്.സി.പരീക്ഷകള്‍ക്കായി 'പി.എസ്.സി. ജി.കെ.പായ്ക് ' എന്ന പേരില്‍ തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങളുമുണ്ട്.
2015-ലെ ഫോറസ്റ്റ് സര്‍വേ റിപ്പോര്‍ട്ട്, സാമുദായിക, സാമ്പത്തിക സെന്‍സസ്, യു.എന്‍. അടക്കമുള്ള അന്താരാഷ്ര്ട ഏജന്‍സികളുടെ പ്രധാന റിപ്പോര്‍ട്ടുകള്‍, സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയവ ലളിതവും സമഗ്രവുമായി അവതരിപ്പിച്ചിട്ടുണ്ട്.
2015-ലെ പ്രധാന സംഭവങ്ങള്‍, 2016-ന്റെ സവിശേഷതകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമകാലിക വിജ്ഞാനശേഖരം ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു. പാരിസിലെ ഐ.എസ്.ആക്രമണത്തിന്റെ അനുരണനങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വികസനം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഏറ്റവും പുതിയ വിവരങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്നു.
സിവില്‍ സര്‍വീസസ് പരീക്ഷാപരിശീലനത്തിനായി മലയാളത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും അവലോകനങ്ങളും ഇന്റര്‍വ്യു അനുഭവങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ഫോളിയോ'യും ശ്രദ്ധേയമാണ്. സിവില്‍ സര്‍വീസസ് പ്രിലിമിനറിയിലും മെയിന്‍ പരീക്ഷയിലും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്ന സാമ്പത്തിക ശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവും എളുപ്പമാക്കാനുള്ള വഴികള്‍, മുന്‍പരീക്ഷകളിലെ സോള്‍വ്ഡ് ചോദ്യങ്ങള്‍, ഇന്റര്‍വ്യു അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഫോളിയോ. സിവില്‍ സര്‍വീസസ് പരിശീലനരംഗത്തെ വിദഗ്ധരും മുന്‍ റാങ്ക് ജേതാക്കളും തയ്യാറാക്കിയതാണ് ഇത്.
അധ്യാപകയോഗ്യതാ പരീക്ഷയില്‍ പ്രധാനമായ ബോധനശാസ്ത്രത്തെ വിപുലമായി പരിചയപ്പെടുത്തുന്ന 'ടെറ്റ് മാസ്റ്റര്‍ പ്ലാനാ'ണ് മറ്റൊരു പ്രത്യേകത. ബാങ്ക് പരീക്ഷകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ഇക്കണോമിക്‌സ്, ബാങ്കിങ് പൊതുവിജ്ഞാനവുമുണ്ട്.
ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് പരിശീലിക്കാന്‍ സഹായകരമായ സി.ഡി.യാണ് ഇയര്‍ബുക്കിനൊപ്പം സൗജന്യമായി നല്‍കുന്നത്. മത്സരപ്പരീക്ഷകളിലെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള 2000 ത്തോളം ചോദ്യങ്ങളും ഉത്തരങ്ങളും സി.ഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സവിശേഷതകള്‍

ഡോ.എം.എസ്. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തയ്യാറാക്കിയ 10 ലേഖനങ്ങള്‍
വ്യക്തിത്വ വികസനത്തിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍
പി.എസ്.സി. പരീക്ഷ നേരിടാന്‍ ചോദ്യോത്തര സമാഹാരം

കേരളം @ 60
സിവില്‍ സര്‍വീസസ് പരീക്ഷ മലയാളത്തില്‍ എഴുതുന്നവര്‍ക്കുള്ള പ്രത്യേക ഫോളിയോ
2014-ലെ സിവില്‍ സര്‍വീസസ് രണ്ടാംറാങ്ക് ജേതാവ് രേണുരാജിന്റെ അഭിമുഖ പരീക്ഷയിലെ അനുഭവക്കുറിപ്പുകള്‍
അധ്യാപക യോഗ്യത പരീക്ഷകള്‍ നേരിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍
സമകാലിക സംഭവങ്ങളുടെ സമ്പൂര്‍ണ ശേഖരം
ഐ.ടി., ഇക്കണോമിക്‌സ്, ബാങ്കിങ്, ജൈവവൈവിധ്യം, വനം, കൃഷി, ഭരണഘടന, നവോത്ഥാനം, ചരിത്രം, കേരളം, ഇന്ത്യ, ലോകം, ശാസ്ത്രം, മലയാള വ്യാകരണം, കായികം തുടങ്ങിയ വിഷയങ്ങളിലെ സമ്പൂര്‍ണ പൊതുവിജ്ഞാനം.
ഓണ്‍ലൈന്‍ പരീക്ഷകള്‍ ചെയ്തു പരുശീലിക്കാന്‍ 2000 ത്തിലധികം ചോദ്യങ്ങളടങ്ങിയ സൗജന്യ സി.ഡി.

896 പേജുകള്‍. വില 140 രൂപ.

* സ്‌പെഷ്യല്‍ ഫോക്കസ്
* പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്
* ഏകീകരണ വികസനം: സങ്കല്പവും യാഥാര്‍ഥ്യവും
* കാലാവസ്ഥാ മാറ്റത്തിന്റെ മുന്നറിയിപ്പുകള്‍
* ഡിജിറ്റല്‍ ഇന്ത്യ
* ഐക്യകേരളം 60 വര്‍ഷങ്ങള്‍
* സാമൂഹിക വികസനപദ്ധതികള്‍
* ടെറ്റ് സ്‌പെഷല്‍-ബോധനശാസ്ത്രം
* സിവില്‍ സര്‍വീസസ് സ്റ്റഡി ടൂള്‍സ്
* സിനിമ: ഫാക്ട് ഫയല്‍
* പി.എസ്.സി. ജി.കെ. പായ്ക്

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS