Book Name Price -  
Total :  
ഉപരിപഠനം ഡയറക്ടറി 2016
റഫറന്‍സ്
ഭാഷ :മലയാളം
ISBN : 0000000000000000
Publisher : Mathrubhumi
Price : 120
book enqury
ഉപരിപഠനത്തിനായി ഏതു വിഷയം തിരഞ്ഞെടുക്കണം എവിടെ പഠിക്കണം എന്നീ തീരുമാനങ്ങള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും മിക്കപ്പോഴും ആശങ്കയിലാക്കുന്ന കാര്യങ്ങളാണ്. ഉപരിപഠനം സംബന്ധിച്ച് നിര്‍ണ്ണായകമായ എല്ലാ തീരുമാനങ്ങള്‍ക്കും നിങ്ങളെ സഹായിക്കുന്ന മാതൃഭൂമി ഉപരിപഠനം ഡയറക്ടറിയുടെ ഏറെ വൈവിധ്യങ്ങളോടെയുള്ള 2016 പതിപ്പ് ഇപ്പോള്‍ വിപണിയിലുണ്ട്. വൈവിധ്യമാര്‍ന്ന് വളര്‍ന്ന് വികസിക്കുന്ന ഉപരിപഠനമേഖലയിലെ പുത്തന്‍ പഠന സാധ്യതകളും പുതിയതരം തൊഴിലുകളും അവയ്ക്ക് അനുയോജ്യമായ പാഠ്യവിഷയങ്ങളും പഠനമേഖലകളും പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം.

മാനേജ്‌മെന്റ്/മാര്‍ക്കറ്റിങ് കോഴ്‌സുകള്‍ക്ക് മുമ്പില്ലാത്ത പ്രാമുഖ്യം തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മാനേജ്‌മെന്റ് രംഗത്തെ പുത്തന്‍ പഠന-തൊഴില്‍ സാധ്യതകള്‍ പുസ്തകം വിശദമാക്കുന്നു. കമ്പനി സെക്രട്ടറി രംഗത്തെ സാധ്യതകളും പുസ്തകം വിലയിരുത്തുന്നു. ഈ രംഗത്തെ കോഴ്‌സുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്‍ജിനീയറിങ് പഠനങ്ങള്‍ക്ക് പുറമെ ഐ.ഐ.ടികള്‍ വ്യത്യസ്തങ്ങളായ മറ്റു പഠന കോഴ്‌സുകളും നടത്തുന്നുണ്ട്. ഐ.ഐ.ടികളിലെ എഞ്ചിനിയറിങ് ഇതര പഠനത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. കൂടാതെ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ കോഴ്‌സുകളുടെ സമഗ്രവിവരങ്ങള്‍ ഈ പതിപ്പിന്റെ പ്രത്യേകതയാണ്. വിദൂരവിദ്യാഭ്യാസത്തിന്റെ നിലവിലുള്ള പ്രതിസന്ധികകളും പുസ്തകം വിശകലനം ചെയ്തിട്ടുണ്ട്. ആധൂനിക ജീവിത സാഹചര്യങ്ങള്‍ക്കനുയോജ്യമായ ന്യൂ ജനറേഷന്‍ കോഴ്‌സുകളെക്കുറിച്ച് മനസിലാക്കാനും ഈ പുസ്തകം സഹായിക്കും. എഞ്ചിനിയറിങ്ങ്, മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്‌സിങ്, അധ്യാപനം കോഴ്‌സുകള്‍ നടത്തുന്ന അംഗീകൃത കോളേജുകളുടെ പൂര്‍ണ്ണ ലിസ്റ്റും പുസ്തകത്തിലുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS