Book Name Price -  
Total :  
മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2017
റഫറന്‍സ്
ഭാഷ :മലയാളം
ISBN :
Edition : 1
Publisher : Mathrubhumi
In Stock : 18  Nos.
Price : 140
വിശാലമായ വിജ്ഞാനമേഖലയെ കൈപ്പിടിയിലൊതുക്കാനും മത്സരപരീക്ഷകളിലും ഇന്റര്‍വ്യൂവിലും ഉന്നത വിജയം കൈവരിക്കാനും സഹായിക്കുന്നവിധത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുവര്‍ക്ക് പഠനത്തിന് ക്രമവും ചിട്ടയും കൊണ്ടുവരാന്‍ സഹായിക്കുന്നതരത്തില്‍,വിജ്ഞാനമേഖലകളെ പത്ത് പ്രധാനവിഭാഗങ്ങളാക്കി ക്രമെപ്പടുത്തി അവതരിപ്പിക്കുന്ന നൂതനരീതി പുസ്തകത്തിന്റെ സവിശേഷതയാണ്.

കാലാവസ്ഥാവ്യതിയാനം, പോഷകാഹാരപ്രശ്‌നങ്ങള്‍, ടൂറിസം, ജനസംഖ്യാപ്രശ്‌നങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ വിശകലനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി. പരീക്ഷകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വിധത്തിലാണ് ഇയര്‍ബുക്കിന്റെ ഘടന. 'ചെയ്‌സിങ് ദ പി.എസ്.സി.' എന്നപേരില്‍ വിപുലമായ പി.എസ്.സി പഠനസഹായ വിഭാഗം ഉള്‍െപ്പടുത്തിയിട്ടുണ്ട്. പരീക്ഷകള്‍ക്ക് ഉപകാരപ്പെടുന്ന വിവരങ്ങള്‍ വേഗത്തില്‍ ഓര്‍മിച്ചുവയ്ക്കാനായി പ്രത്യേക കുറിപ്പുകളും നല്‍കിയിട്ടുണ്ട്.

2016-ലെ പ്രധാന സമകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 'സമകാലികം' എന്ന സമഗ്രവിഭാഗം പരീക്ഷാപരിശീലനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനു പുറമെ പി.എസ്.സി പരീക്ഷകളുടെ ഫോക്കസ് വിഷയങ്ങളായ കേരളചരിത്രം, ഇന്ത്യാ ചരിത്രം, നവോത്ഥാനം, മലയാള ഭാഷ, ഐ.ടി, കൃഷി, സംസ്‌കാരം, ശാസ്ത്രം, ജൈവവൈവിധ്യം, കായികം തുടങ്ങിയവലെ പ്രധാനവിവരങ്ങളും പുസ്തകത്തിലുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS