Book Name Price -  
Total :  
ഉപരിപഠനം ഡയറക്ടറി- 2017
റഫറന്‍സ്
ഭാഷ :മലയാളം
Edition : 1
Publisher : Mathrubhumi
In Stock : 55  Nos.
Price : 120  96
ഉപരിപഠനമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിക്കിണങ്ങിയ പഠനമേഖല തിരഞ്ഞെടുക്കുക എന്നത് നല്ലൊരു കരിയറിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. കാലം മാറുന്നതനുസരിച്ച് അനവധി പുതിയ തൊഴില്‍മേഖലകളാണ് സൃഷ്ടിക്കപ്പെടുന്നത്. അവയിലേക്കെത്താല്‍ പ്രത്യേക കോഴ്‌സുകളും ഇന്നുണ്ട്. എന്നാല്‍ അവയെപ്പറ്റി കൃത്യമായ ധാരണ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ഇല്ലാതെ പോകുന്നു. ഉപരിപഠനം/കരിയര്‍ സംബന്ധിച്ച് ശരിയായ വഴിയിലൂടെ വിദ്യാര്‍ഥികളെ നയിക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് മാതൃഭൂമി ഉപരിപഠനം ഡയറക്ടറി. ഏറെ പുതുമകളോടെ പുസ്തകത്തിന്റെ 2017 പതിപ്പ് വില്‍പനയ്ക്ക് തയ്യാറായ വിവരം താങ്കളെ അറിയിക്കട്ടെ.

രാജ്യത്തെ നിര്‍ണ്ണായകമായ പരീക്ഷകളായ NEET, JEE എന്നിവയെക്കുറച്ച് പുസ്തകം വിശദമായ പറയുന്നു. കാമ്പസ് റിക്രൂട്ട്‌മെന്റ്, സിവില്‍ സര്‍വീസസ്, സേനകളില്‍ എങ്ങനെ ജോലി നേടാം തുടങ്ങിയവയെപ്പറ്റിയുള്ള ലേഖനങ്ങളും പുസ്്തകത്തിലുണ്ട്. ഒപ്പം കേരളത്തില്‍ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന കേരളത്തിലെ മികവിന്റെ കേന്ദ്രങ്ങളെയും പുസ്തകം പരിചയപ്പെടുത്തുന്നു. കൂടാതെ എഞ്ചിനിയറിങ്, മെഡിസിന്‍, പാരാമെഡിക്കല്‍, നഴ്‌സിങ്, അധ്യാപനം, മാനേജ്‌മെന്റ്, പരിസ്ഥിതി, കല, ഭാഷ, ഏവിയേഷന്‍, ഡിസൈനിങ് എന്നിങ്ങനെ അനവധി മേഖലകളിലെ കോഴ്‌സുകളും ഉന്നതപഠനസ്ഥാപനങ്ങളും പുസ്തകത്തിലുണ്ട്. ഇതിനൊപ്പം കോഴ്‌സുകള്‍ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റും ചേര്‍ത്തിട്ടുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS