Book Name Price -  
Total :  
അധികവരുമാനത്തിന് 50 സംരംഭങ്ങള്‍
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
Publisher : Manorama Books
Price : 130
book enqury
ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പ്രതിമാസ വരുമാനത്തോടൊപ്പം അല്പം കൂടി സമ്പാദിക്കുവാന്‍ കഴിഞ്ഞാല്‍ ജീവിതം കൂടുതല്‍ സുഖകരമാക്കാം എന്നുകരുതുന്ന ഒരുപാടുപേരുണ്ട്. എന്നാല്‍ എങ്ങനെയാണ് അതു നേടാന്‍ കഴിയുക എന്ന് പലര്‍ക്കും അറിയില്ല. അങ്ങനെ ജീവിതനിലവാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തയ്യാറാക്കിയ പുസ്തകമാണ് 'അധിക വരുമാനത്തിന് 50 സംരംഭങ്ങള്‍'. മൃഗസംരക്ഷണം, കൃഷി, ഫിഷറീസ് മേഖലകളിലെ തിരഞ്ഞെടുത്ത 50 സംരംഭങ്ങളിലൂടെ പ്രതിമാസം 5000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നേടാന്‍ കഴിയുന്ന പദ്ധതികളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഏതു സംരംഭം തുടങ്ങിയാല്‍ വിജയിക്കാം, റിസ്‌ക്കില്ലാതെ തുടങ്ങാന്‍ എന്തെല്ലാം ശ്രദ്ധിക്കണം, എത്ര മൂലധനം കരുതണം, യഥാര്‍ത്ഥ ചിലവെത്ര വരും, കാണാച്ചിലവ് ഉണ്ടോ, എങ്ങനെയെല്ലാമാണ് വരുമാനം കണക്കാക്കുന്നത്, എത്രകാലം കൊണ്ട് ഭേദപ്പെട്ട ആദായം കിട്ടാന്‍ തുടങ്ങും, വിജയിച്ചവരുടെ അനുഭവങ്ങള്‍ എന്തെല്ലാമാണ്, അവരുടെ വിജയപ്രതീക്ഷകള്‍ എന്തായിരുന്നു, അവരെ ബന്ധപ്പെടാനുള്ള വഴി തുടങ്ങിയ കാര്യങ്ങളാണ് ഒരു സംരംഭകന്‍ ആദ്യം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍. എങ്ങനെ ആസൂത്രണം ചെയ്യാം, ആധ്വാനമെത്ര, ആദായമെത്ര എന്നു തുടങ്ങി സര്‍ക്കാര്‍ സഹായങ്ങള്‍, സബ്‌സിഡികള്‍, വായ്പകള്‍, പരിശീലനം നല്‍കുന്ന ഏജന്‍സികള്‍, മാതൃകാ ഫാമുകളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS