Book Name Price -  
Total :  
ബാലഭൂമി അറിവിന്റെ പുസ്തകം
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
ISBN : 978-81-8266-3030-4
Edition : 1
Publisher : Mathrubhumi
Price : 30
book enqury
അതിശയമാണ് അറിവിലേക്കുള്ള വഴി. മഞ്ഞുതുള്ളിയില്‍ മഴവില്‍ നിറങ്ങള്‍ കാണുമ്പോള്‍ എന്ത് അതിശയമാണ്! ആ കൗതുകം നമ്മെ നയിക്കുന്നത് പ്രകാശം ഏഴു നിറങ്ങളാകാന്‍ സഹായിക്കുന്ന റിഫ്രാക്ഷന്റെയും മഞ്ഞുതുള്ളിക്ക് ഗോളാകൃതി നല്‍കുന്ന സര്‍ഫസ് ടെന്‍ഷന്റെയുമൊക്കെ ശാസ്ത്രതത്ത്വങ്ങളിലേക്കാണ്. ഈ നേര്‍ക്കാഴ്ചകളില്‍നിന്ന് പുതിയ സാങ്കേതിക വിദ്യകളിലേക്ക് ലോകം വളര്‍ന്നുകഴിഞ്ഞു.
ഇന്റര്‍നെറ്റുപോലെയുള്ള മാധ്യമങ്ങളുടെ വരവോടെ അറിവുകളുടെ അതിര്‍ത്തികള്‍ ഇല്ലാതായി. ഇത് ചില ആശങ്കകളും ഉയര്‍ത്തുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളിലെ അറിവുകളുടെ ധാരാളിത്തം, ശരിയും തെറ്റും വേര്‍തിരിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നു. കുട്ടികളെ, അറിവുകളിലേക്ക് കാടുകയറാന്‍ അനുവദിക്കാതെ ശരിയറിവുകളുടെ വഴിയേ നയിക്കണം. പുസ്തകങ്ങളെത്തന്നെ ചങ്ങാതിമാരാക്കണം. ഇത്തരം ചിന്തകള്‍ ലോകത്തെല്ലായിടത്തും ശക്തിപ്രാപിക്കുന്നതും അതുകൊണ്ടായിരിക്കണം.
എക്കാലത്തും വായനയുടെ നല്ല സംസ്‌കാരം പകര്‍ന്നുനല്‍കുന്ന മാതൃഭൂമി, കുട്ടികള്‍ക്കായി പുതിയൊരു വായനാലോകം അവതരിപ്പിക്കുകയാണ് - അറിവിന്റെ പുസ്തകം. കൗതുകകരമായ അറിവുകളുടെ സമാഹാരമാണ് ഈ പുസ്തകം. മികച്ച പേപ്പറും പര്‍ഫെക്റ്റ് ബൈന്‍ഡിങ്ങുമുള്ള ഈ പുസ്തകത്തിലെ നൂറുപേജുകളും കളറാണ്. കഥപോലെ ലളിതമായി വായിച്ചുപോകാവുന്നതാണ് ഇതിലെ വിവരങ്ങള്‍. ഒപ്പം അതിശയിപ്പിക്കുന്ന ചിത്രങ്ങളും. നല്ല വായനയിലേക്കുള്ള നല്ല ചുവടുവയ്പ്പാണ് അറിവിന്റ പുസ്തകം.
നമ്മുടെ കുട്ടികള്‍ വായിച്ച് വളര്‍ന്ന് മിടുക്കരാവട്ടെ. ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള അറിവുകള്‍കൂടിയുണ്ടെങ്കിലേ ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ കഴിയൂ.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS