Book Name Price -  
Total :  
അഞ്ച് ഉപനിഷത്തുകള്‍
ആദ്ധ്യാത്മികം
ഭാഷ :മലയാളം
Publisher : Vallathol Vidyapeedam
Price : 120
book enqury
മാണ്ഡൂക്യോപനിഷത്ത്
ഈശാവാസ്യോപനിഷത്ത്
കേനോപനിഷത്ത്
തൈത്തിരീയോപനിഷത്ത്
കഠോപനിഷത്ത്

ഭാരതീയചിന്തയുടെ അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന നന്ദിനികളാണ് ഉപനിഷത്തുകള്‍. അടുക്കാന്‍ കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ളതെന്തും കറന്നെടുക്കാന്‍ നിന്നുകൊടുക്കുന്ന നന്ദിനികള്‍.

അടുത്തുതാഴെയിറക്കുന്ന ശിഷ്യന്മാര്‍ക്ക് ഗുരു ഉപദേശിച്ചുകൊടുക്കുകയും അവരുടെ സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യുന്ന തരത്തിലാണ് പാഠങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഉപനിഷത്തുകള്‍ കൊണ്ട് ശരിയായ നേട്ടമുണ്ടാകണമെങ്കില്‍ അവ ജീവിതത്തിന്റെ അടിസ്ഥാനവീക്ഷണമായി ശീലിക്കണം. ഒരു ജീവിതരീതി തന്നെയാക്കണം. ഉപനിഷത്തുകള്‍ ലൗകികം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു എന്ന ധാരണ ശരിയല്ല. ഒന്നിലും ഒട്ടിപ്പിടിക്കരുതെന്നേ അവര്‍ പറയുന്നുള്ളൂ.

മനസ്സിലാക്കിയാലേ മാനിക്കാനാകൂ. വായനാശീലമുള്ള എല്ലാവര്‍ക്കും അതിന് സഹായകമാകാന്‍ മന്ത്രങ്ങളോടൊപ്പം ലളിതവും സമകാനീനവുമായ മലയാളത്തില്‍ അര്‍ത്ഥവും ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് കുറിപ്പുകളും ചേര്‍ന്നതാണ് ഈ ഗ്രന്ഥം.

പരിഭാഷ, വ്യാഖ്യാനം: മാധവന്‍ അയ്യപ്പത്ത്, കെ.കെ. യതീന്ദ്രന്‍, പി.പി.കെ. പൊതുവാള്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS